മാർകോ റോസ് ലൈപ്സിഗ് പരിശീലകൻ ആവും, ഉടൻ കരാറിൽ ഒപ്പിടും

ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് ആർ.ബി ലൈപ്സിഗ് പരിശീലകൻ ആയി മാർകോ റോസ് ഉടൻ കരാറിൽ ഒപ്പിടും. മോശം തുടക്കവും ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തെ തുടർന്നും ഡൊമെനികോ ടെഡസ്കോയെ ലൈപ്സിഗ് പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് ആണ് മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകൻ മാർകോ റോസിനെ ടീമിൽ എത്തിക്കാൻ ലൈപ്സിഗ് ശ്രമിക്കുന്നത്.

നിലവിൽ പരിശീലകനും ആയി ലൈപ്സിഗ് കരാറിൽ എത്തിയത് ആയി റിപ്പോർട്ടുകൾ ഉണ്ട്. വരും മണിക്കൂറുകളിൽ എത്രയും പെട്ടെന്ന് മാർകോ റോസും ആയി ഉടൻ കരാറിൽ ഒപ്പ് വക്കാൻ ആണ് ലൈപ്സിഗ് ശ്രമം. നാളെ ടീമിന്റെ പരിശീലന ക്യാമ്പിൽ അദ്ദേഹം എത്തണം എന്നും അടുത്ത മത്സരത്തിൽ ടീമിൽ ഉണ്ടാവണം എന്നും അവർ ആഗ്രഹിക്കുന്നു. അടുത്ത മത്സരത്തിൽ ബുണ്ടസ് ലീഗയിൽ റോസിന്റെ മുൻ ക്ലബ് ഡോർട്ട്മുണ്ട് ആണ് ലൈപ്സിഗിന്റെ എതിരാളികൾ.