പണി കിട്ടുക ബ്രൈറ്റണ്, ചെൽസി പുതിയ പരിശീലകനായി ഗ്രഹാം പോട്ടറെ ലക്ഷ്യമിടുന്നു

Newsroom

20220907 183802
Download the Fanport app now!
Appstore Badge
Google Play Badge 1

തോമസ് ടൂക്കലിനെ പുറത്താക്കിയ ചെൽസി പുതിയ പരിശീലകനായി ഗ്രഹാം പോട്ടറിനെ എത്തിക്കാൻ ശ്രമിക്കുന്നു. അവസാന സീസണുകളിൽ ബ്രൈറ്റണിൽ അത്ഭുതം കാണിച്ചു കൊണ്ടിരിക്കുന്ന പരിശീലകനാണ് പോട്ടർ. അദ്ദേഹത്തിനായി 2026വരെയുള്ള കരാർ ചെൽസി വാഗ്ദാനം ചെയ്തു കഴിഞ്ഞു‌ ബ്രൈറ്റൺ ആവശ്യപ്പെടുന്ന റിലീസ് ക്ലോസ് നൽകാനും ചെൽസി തയ്യാറാണ്.

എന്നാൽ ചെൽസിയുടെ ഓഫറിന് പോട്ടർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ബ്രൈറ്റൺ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ ആണ് ഗ്രഹാം പോട്ടർ. ഇംഗ്ലീഷുകാരൻ 2019ൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്. വലിയ അട്ടിമറികൾ നടത്താനും ബ്രൈറ്റണെ നല്ല ഫുട്ബോൾ കളിപ്പിക്കാനും പോട്ടറിനായിരുന്നു.

പോട്ടർ ചെൽസി

കഴിഞ്ഞ സീസണിൽ ബ്രൈറ്റണെ ഒമ്പതാം സ്ഥാനത്ത് അദ്ദേഹം എത്തിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ലാമ്പ്റ്റി, കുക്കുറേയ, ബിസോമ, ട്രൊസാഡ് എന്നിവർ ഒക്കെ വലിയ ടാലന്റുകളായി വളരുന്നതും കാണാനായി. ബ്രൈറ്റണിൽ എത്തും മുമ്പ് സ്വാൻസിയിൽ ആയിരുന്നു പോട്ടർ ഉണ്ടായിരുന്നത്.

ചെൽസിയെ പോലെ വലിയ ഒരു ക്ലബിനെ മാനേജ് ചെയ്യാം പോട്ടറിനാകുമോ എന്ന ആശങ്ക ചെൽസി ആരാധകർക്ക് ഉണ്ട്‌. പോട്ടർ അല്ലാതെ പോട്ടചീനോയുടെ പേരും ചെൽസി അഭ്യൂഹങ്ങളിൽ കേൾക്കപ്പെടുന്നു.