ബയേണിന്റെ അത്ഭുത താരം ജമാലിന് ക്ലബിൽ പുതിയ കരാർ

20210305 193432
Credit: Twitter
- Advertisement -

ബയേൺ മ്യൂണിച്ചിന്റെ യുവതാരം ജമാൽ മുസിയാല ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026വരെ താരത്തെ ക്ലബിൽ നിലനിർത്തുന്ന കരാറാണ് താരം ഒപ്പുവെച്ചത്‌. 18കാരനായ താരം ബയേൺ അറ്റാക്കിലെ സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ. രണ്ടു വർഷം മുമ്പ് ചെൽസിയിൽ നിന്നായിരുന്നു ജമാൽ ബയേണിലേക്ക് എത്തിയത്. ഇതിനകം 27 മത്സരങ്ങൾ ജമാൽ ബയേൺ സീനിയർ ടീമിനു വേണ്ടി കളിച്ചു.

നാലു ഗോളുകളും ജമാൽ ബയേണു വേണ്ടി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം ബയേണിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിക്കൊണ്ട് ലോക ശ്രദ്ധ നേടാൻ ജമാലിനായിരുന്നു. ലാസിയോക്ക് എതിരെ നേടിയ ഗോളോടെ ബയേണായി ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമായി ജമാൽ മാറിയിരുന്നു. അടുത്ത് തന്നെ ജർമ്മൻ ദേശീയ ടീമിനായും ജമാൽ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement