വൻ മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ചെൽസി, മിലാൻ ഗോളകീപ്പർക്കായി ശ്രമങ്ങൾ തുടങ്ങി

20210305 193417
Credit: Twitter

തോമസ് ടൂകലിന് കീഴിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ചെൽസി അടുത്ത സീസണിനായി ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങി. അടുത്ത സീസണിലേക്ക് പുതിയ ഗോൾ കീപ്പർക്കായി അവർ ഇറ്റലിയിൽ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. മിലാന്റെ ഒന്നാം നമ്പർ ഗോളി ജിയാൻലുയിജി ഡൊന്നാറുമക്കായി അവർ വമ്പൻ കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിലവിൽ എഡ്വാഡ് മെൻഡി, കെപ അരിസബലാഗ എന്നിവരാണ് ചെൽസിയിൽ ഗോളികളായി ഉള്ളത്. എന്നാൽ ചെൽസി പരിശീലകൻ തോമസ് ടൂകൽ ഇരുവരെയും ഒരു കിരീട പോരാട്ടത്തിൽ ഉള്ള ടീമിന് വേണ്ട കെൽപ്പുള്ള ഗോളികളായി കാണുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കേവലം 22 വയസുള്ള ഡൊന്നാറുമ 6 വർഷത്തോളമായി മിലാന്റെ സീനിയർ ടീമിൽ അംഗമാണ്. ഈ സീസൺ അവസാനത്തോടെ മിലാനുമായി കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കാനാണ് ചെൽസിയുടെ ശ്രമങ്ങൾ.