ആദ്യ പകുതിയിൽ ഗോവയും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ എഫ് സി ഗോവയും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പം. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് ആദ്യ പകുതി പിരിഞ്ഞു. ആദ്യ പകുതിയിൽ നന്നായി തുടങ്ങിയത് ഗോവ ആയിരുന്നു. ആദ്യ അവസരങ്ങൾ വന്നതും ഗോവയ്ക്ക് തന്നെ. ഇരുപതാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ഗോവ ലീഡ് എടുത്തത്.

പെനാൾട്ടി എടുത്ത ഇഗൊർ അംഗുളോയ്ക്ക് ഒട്ടും പിഴച്ചില്ല. ഈ ഗോളിന് പിന്നാലെ അറ്റാക്കിംഗിലേക്ക് തിരിഞ്ഞ മുംബൈ സിറ്റിക്ക് ഒഗ്ബെചെയിലൂടെ ഒരു മികച്ച അവസരം ലഭിച്ചു. എന്നാൽ ഒഗ്ബെചെയുടെ ഷോട്ട് അതിസമർത്ഥമായി ധീരജ് സിംഗ് തട്ടിയകറ്റി. എന്നാൽ 39ആം മിനുട്ടിലെ ബൗമസിന്റെ ഷോട്ട് തടയാൻ ധീരജിനായില്ല. ബൗമസിന്റെ ഗോളിൽ മുംബൈ സിറ്റി സമനില പിടിച്ചു. ഒഗ്ബെചെയിലൂടെ ലീഡ് എടുക്കാൻ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുംബൈ ശ്രമിച്ചു എങ്കിലും വീണ്ടും ധീരജ് ഗോവയുടെ രക്ഷക്ക് എത്തി.