ഹാട്രിക്കുമായി അൽകാസർ , ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിലെ ഏഴു ഗോൾ ത്രില്ലറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഓഗ്സ്ബർഗിനെ ബൊറൂസിയ പരാജയപ്പെടുത്തിയത്. സമ്മർ സൈനിങായ പാക്കോ അൽകാസറിന്റെ ഹാട്രിക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു. 2014 ലോകകപ്പിലെ ജർമ്മൻ ഹീറോ മരിയോ ഗോട്സെയും ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചു. ഫിന്നാബോഗ്‌സൻ, ഫിലിപ്പ് മാക്സ്, മൈക്കൽ ഗ്രിഗോറിഷ് എന്നിവരാണ് ഡോർട്മുണ്ടിന് വേണ്ടി ഗോളടിച്ചത്.

നാല് ഗോളുകളും ബൊറൂസിയ ഡോർട്ട്മുണ്ട് നേടിയത് രണ്ടാം പകുതിയിലാണ്. പതിനേഴ് പോയിന്റുമായി ബുണ്ടസ് ലീഗയിൽ ഒന്നാമതാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. ഈ സീസണിൽ ലൂസിയൻ ഫാവര്ക്ക് കീഴിൽ മികച്ച പ്രകടനമാണ് ഡോർട്ട്മുണ്ട് കാഴ്ച വെക്കുന്നത്. ഡോർട്ട്മുണ്ടിന്റെ നാലാം ജയമാണിത്. റിയൂസ് നയിക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് പഴയ പ്രതാപകാലത്തേക്കാണ് തിരിച്ചു പോയിക്കൊണ്ടിരിക്കുന്നത്.

Previous articleആദ്യ ഇലവനിൽ മാറ്റമില്ലാതെ എട്ടു മത്സരങ്ങൾ, വോൾവ്സിന് ചരിത്ര നേട്ടം
Next articleചാമ്പ്യന്മാർ തകർന്നു വീണു, എഫ് സി ഗോവയ്ക്ക് ചെന്നൈയിൽ വൻ ജയം