ആദ്യ ഇലവനിൽ മാറ്റമില്ലാതെ എട്ടു മത്സരങ്ങൾ, വോൾവ്സിന് ചരിത്ര നേട്ടം

ഇന്ന് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരായ ടീം പ്രഖ്യാപിച്ചതോടെ വോൾവ്സ് ഒരു പുതിയ റെക്കോർഡ് ഇട്ടു. വോൾവ്സ് ഈ സീസൺ പ്രീമിയർ ലീഗ് തുടങ്ങിയത് മുതൽ ഇന്ന് വരെ എട്ട് ലീഗ് മത്സരങ്ങളിലും ഒരേ ആദ്യ ഇലവനെ ആണ് കളിപ്പിച്ചത്. ഒരേ ഇലവനെ തന്നെ സീസണിലെ ആദ്യ എട്ടു മത്സരങ്ങളിലും കളിപ്പിക്കുന്ന ആദ ടീമെന്ന പ്രീമിയർ ലീഗ് ചരിത്രമാണ് ഇതോടെ വോൾവ്സ് കുറിച്ചത്.

ഇത്തവണ പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടിയ എത്തിയ വോൾവ്സ് ഈ ടീമിനെ ഇറക്കിയിട്ട് ലീഗിൽ ഇതുവരെ ആകെ ഒരു മത്സരമെ പരാജയപ്പെട്ടിട്ടുള്ളൂ. ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയും ചെയ്യുന്നുണ്ട്.

വോൾവ്സ് ആദ്യ 8 മത്സരങ്ങളിലും കളിച്ച ആദ്യ ഇലവൻ:

Previous articleഭേദപ്പെട്ട പ്രകടനവുമായി സിംബാബ്‍വേ, നേടിയത് 228 റണ്‍സ്
Next articleഹാട്രിക്കുമായി അൽകാസർ , ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം