ടോട്ടനത്തിൽ നിന്നും ലൂക്കാ വുസ്കോവിച്ചിനെ സ്വന്തമാക്കി ബ്രൈറ്റൺ; 50 മില്യൺ പൗണ്ടിന്റെ വമ്പൻ ട്രാൻസ്ഫർ

ലണ്ടൻ: ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായി, ടോട്ടനം ഹോട്സ്പറിന്റെ യുവ പ്രതിരോധ താരം ലൂക്കാ വുസ്കോവിച്ചിനെ ബ്രൈറ്റൺ & ഹോവ് അൽബിയോൺ സ്വന്തമാക്കി. 50 മില്യൺ പൗണ്ട് മൂല്യമുള്ള കരാറിലാണ് ഇരുക്ലബ്ബുകളും ധാരണയിലെത്തിയത്. 46 മില്യൺ പൗണ്ട് പ്രാരംഭ തുകയായും ബാക്കി തുക വിവിധ ബോണസുകളായുമാണ് ബ്രൈറ്റൻ നൽകുന്നത്. ഇതിനുപുറമെ, ഭാവിയിൽ താരം മറ്റൊരു ക്ലബ്ബിലേക്ക് മാറുമ്പോൾ ലഭിക്കുന്ന തുകയുടെ 20 ശതമാനം ടോട്ടനത്തിന് ലഭിക്കുന്ന ‘സെൽ-ഓൺ’ വ്യവസ്ഥയും ഈ കരാറിലുണ്ട്.
ലോകകപ്പിനായി ക്രൊയേഷ്യൻ ദേശീയ ടീമിനൊപ്പം ഉള്ള 19-കാരനായ ഈ സെന്റർ ബാക്ക്, ടൂർണമെന്റിന് ശേഷമാകും ബ്രൈറ്റനിൽ മെഡിക്കൽ പരിശോധനകൾക്കായി എത്തുക. ൽ