കവാനിക്ക് ചുവപ്പ് കാർഡ്, ഉറുഗ്വേയും ബ്രസീലിന് മുന്നിൽ വീണു

20201118 094145
- Advertisement -

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗംഭീര പ്രകടനം ബ്രസീൽ തുടരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ശക്തരായ ഉറുഗ്വേയും ബ്രസീലിനു മുന്നിൽ വീണു. ഉറുഗ്വേയിൽ ചെന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്. സൂപ്പർ താരം നെയ്മറും കൗട്ടീനോയും ഒന്നും ഇല്ലായിരുന്നു എങ്കിലും ബ്രസീലിന്റെ മികവിന് ഒരു കോട്ടവും സംഭവിച്ചില്ല. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ബ്രസീലിന് ആയി.

34ആം മിനുട്ടിൽ യുവന്റസ് താരം ആർതുറിലൂടെ ആയിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ. അധികം താമസിയാതെ എവർട്ടൺ താരം റിച്ചാർലിസൺ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മികച്ച രീതിയിൽ കളി തുടങ്ങി എങ്കിലും വലിയ ടീമുകൾക്ക് എതിരെ പതറും ഓസ്കാർ തെബരെസിന്റെ സ്ഥിരം ഉറുഗ്വേയെ ആണ് ഇന്നും കണ്ടത്. രണ്ടാം പകുതിയിൽ സ്ട്രൈക്കർ കവാനി ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ ഉറുഗ്വേ പോരാട്ടം അവസാനിച്ചു. ബ്രസീൽ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡി ഇന്ന് ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു.

ഈ വിജയത്തോടെ 4 മത്സരങ്ങളിൽ നാലു വിജയവുമായി 12 പോയിന്റുമായി ബ്രസീൽ ഒന്നാമത് നിൽക്കുകയാണ്. ഉറുഗ്വേയ്ക്ക് ആറു പോയിന്റ് മാത്രമെ ഇതുവരെ ഉള്ളൂ.

Advertisement