അർജന്റീന പെറുവിനെ വീഴ്ത്തി

Img 20201118 094220
- Advertisement -

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനയ്ക്കു ഗംഭീര വിജയം. ഇന്ന് പെറുവിൽ ചെന്ന് പെറുവിനെ നേരിട്ട മെസ്സിയും സംഘവും എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മെസ്സി 90 മിനുട്ടും കളിച്ചു എങ്കിലും ഗോൾ നേടാത്തത് മെസ്സി ആരാധകർക്ക് ചെറിയ നിരാശ നൽകിയേക്കും എങ്കിലും ഈ വിജയം അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വലിയ കരുത്താകും.

ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ആദ്യ 28 മിനുട്ടിൽ തന്നെ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മത്സരത്തിന്റെ 17ആം മിനുട്ടിൽ സ്റ്റുറ്റ്ഗർട് താരം നിക്കോളാസ് ഗോൺസാൽവസ് ആണ് അർജന്റീനയ്ക്ക് ലീഡ് നൽകിയത്. ഇതിനു പിന്നാലെ 28ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനെസ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ അർജന്റീന 10 പോയിന്റുമായി ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ രണ്ടാമത് നിൽക്കുകയാണ്. 12 പോയിന്റുമായി ബ്രസീൽ ആണ് ഒന്നമത്.

Advertisement