ബ്രസീലിന്റെ കയ്യിൽ നിന്ന് കൊറിയ കൊറേ വാങ്ങി

20220602 191855

ദക്ഷിണ കൊറിയക്ക് എതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് വലിയ വിജയം. ഇന്ന് സിയോളിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്. തികച്ചു ഏകപക്ഷീയമായ മത്സരമായിരുന്നു. സോണിനും കൊറിയക്കും കാര്യമായൊന്നും ഇന്ന് ചെയ്യാൻ ആയില്ല. നെയ്മർ ഇരട്ടഗോളുകളുമായി ബ്രസീലിനെ മുന്നിൽ നിന്ന് നയിച്ചു.
20220602 191940
പരിക്ക് മാറി നെയ്മർ ആദ്യ ഇലവനിൽ എത്തിയത് തന്നെ ബ്രസീലിന് വലിയ ഊർജ്ജമായിരുന്നു. ഇന്ന് ഏഴാം മിനുട്ടിൽ റിച്ചാർലിസന്റെ ഗോളിൽ ആണ് ബ്രസീൽ ഗോളടി തുടങ്ങിയത്. ഹ്യാങ് ഉയിജൊയിലൂടെ മത്സരം അര മണിക്കൂറ് കഴിഞ്ഞപ്പോൾ കൊറിയ സ്മാനില കണ്ടെത്തി. എന്നാൽ പെനാൾട്ടി സ്പോട്ടിൽ നിന്ന് നെയ്മർ വല കണ്ടെത്തിയതോടെ ആദ്യ പകുതി 2-1ന് ബ്രസീൽ അവസാനിപ്പിച്ചു.

57ആം മിനുട്ടിൽ നെയ്മർ വീണ്ടും ഗോൾ കണ്ടെത്തി. ഇതോടെ നെയ്മർ ബ്രസീലിനായി 73 ഗോളുകൾ നേടി. കൗട്ടീനോയും ജീസുസും ആണ് മറ്റു സ്കോറേഴ്സ്.