ബ്രസീൽ കരുത്ത് പോര!! ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റു

Newsroom

Picsart 23 07 29 17 44 53 134
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് നടന്ന ശക്തരുടെ പോരാട്ടത്തിൽ ഫ്രാൻസിനോട് ബ്രസീൽ പരാജയപ്പെട്ടു. ആവേശകരമായ മത്സരത്തിൽ 2-1ന്റെ വിജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ പനാമയെ തോൽപ്പിച്ച ബ്രസീലിന് ഫ്രാൻസിനെതിരെ ആ മികവ് മതിയായില്ല. മികച്ച അവസരങ്ങൾ സൃഷ്ടിച്ചും പന്ത് കൂടുതൽ നേരം കൈവശം വെച്ചും ഫ്രാൻസ് കളിയിൽ മികച്ചു നിന്നു.

ബ്രസീൽ 23 07 29 17 44 34 518

17ആം മിനുട്ടിൽ ലെ സൊമ്മറിന്റെ ഗോളിൽ ഫ്രാൻസ് ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഫ്രാൻസിനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒലിവേരിയയിലൂടെ ബ്രസീൽ സമനില നേടി. 83ആം മിനുട്ടിൽ വിൻഡി റെനാർഡ് ഫ്രാൻസിന്റെ വിജയ ഗോൾ നേടി.

ഈ വിജയത്തോടെ 4 പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. ബ്രസീൽ 3 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു. ജമൈക ആകും ബ്രസീലിന്റെ അവസാന മത്സരത്തിലെ എതിരാളികൾ. ഫ്രാൻസ് പനാമയെയും നേരിടും.