“ഭാവിയിൽ എ ഐ എഫ് എഫ് പ്രസിഡന്റ് ആകുന്നത് പരിഗണിക്കും”

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം ബെയ്ചുങ് ബൂട്ടിയ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്ത് എത്തുന്നതിനെ കുറിച്ച് ചിന്തിക്കും എന്ന് പറഞ്ഞു. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് ഭാവിയിൽ പരിഗണിക്കും എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയ ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന വാക്കുകളാണ് ഇത്.

ഇപ്പോൾ ഗ്രാസ് റൂട്ട് ഫുട്ബോൾ ആണ് താൻ ശ്രദ്ധ കൊടുക്കുന്ന മേഖല എന്നും സിക്കിം യുണൈറ്റഡിൽ ആണ് താൻ ഇപ്പോഴും നിൽക്കുന്നത് എന്നും ബൂട്ടിയ പറഞ്ഞു. എഫ് സി ഗോവയുടെ മധ്യനിര താരം ബ്രാണ്ടൺ ആണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ തന്റെ ശ്രദ്ധ ആകർഷിച്ച താരം എന്നും ബൂട്ടിയ പറഞ്ഞു.

Advertisement