വിചാരിച്ച രീതിയില്‍ പരിശീലനം ആകുന്നില്ല, സച്ചിന്റെ വീഡിയോകളാണ് ഇപ്പോളത്തെ ആശ്രയം

കൊറോണ കാരണം ലോക്ക്ഡൗണില്‍ കഴിയുന്ന തനിക്ക് ഇപ്പോള്‍ പഴയ പോലെ പരിശിലനം സാധിക്കുന്നില്ല എന്നത് അല്പം സങ്കടം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. എന്നാല്‍ താന്‍ പരിശീലനവും ഫിറ്റ്നെസ്സ് കാര്യങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും താരം വ്യക്തമാക്കി.

താന്‍ തന്റെ തന്നെ പഴയ മത്സരങ്ങളുടെ ഹൈലൈറ്റ്സ് കാണാറില്ലെന്നും കൂടുതലായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്നിംഗ്സുകളാണ് യൂട്യൂബില്‍ കാണുന്നതെന്ന് മോമിനുള്‍ വ്യക്തമാക്കി. കൂടാതെ ഇഷ്ടം പോലെ പഴയ ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ ഹൈലൈറ്റ്സും ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ വൈര്യത്തിന്റെ പഴയ വീഡിയോകളും കാണുന്നുണ്ടെന്ന് മോമിനുള്‍ വിശദമാക്കി.

Previous articleജെജെയെ ബംഗ്ലൂരു എഫ് സി സ്വന്തമാക്കും
Next article“ഭാവിയിൽ എ ഐ എഫ് എഫ് പ്രസിഡന്റ് ആകുന്നത് പരിഗണിക്കും”