ഫിഫാ റാങ്കിംഗ് ബെൽജിയം ഇനി ഒന്നാമത്

- Advertisement -

ഇന്ന് പുറത്തു വന്ന ഫിഫാ റാങ്കിംഗിൽ ബെൽജിയം ഒന്നാമത്. യുവേഫ നാഷൺസ് ലീഗിലും സൗഹൃദ മത്സരത്തിലും നടത്തിയ പ്രകടനമാണ് ബെൽജിയത്തെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഒന്നാമത് എത്താൻ സഹായിച്ചത്. രണ്ട് ടീമുകൾക്കും 1729 പോയന്റാണ് പുതിയ റാങ്കിംഗിൽ ഉള്ളത്. എങ്കിലും ദശാംശങ്ങളുടെ മികവിൽ ബെൽജിയം ഒന്നാമത് നിൽക്കും.

റാങ്കിംഗിൽ ആദ്യ പത്തിൽ വേറെ കാര്യമായ മാറ്റങ്ങൾ ഇല്ല. ഡെന്മാർക്ക് ഒരു സ്ഥാനം പിറകോട്ട് പോയതും സ്പെയിൻ ഒരു സ്ഥാനം മുന്നീട്ട് വന്നതുമാണ് ആദ്യ പത്തികെ വേറൊരു മാറ്റം. ബ്രസീൽ മൂന്നാമതും ക്രൊയേഷ്യ നാലാമതും തുടരും. ഉറുഗ്വേ, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലാന്റ്, സ്പെയിൻ, ഡെന്മാർക്ക് എന്നിവരാകും ആദ്യ പത്തിൽ ഉള്ള ബാക്കി ടീമുകൾ.

സാഫ് കപ്പിൽ ഏറ്റ പരാജയം ഇന്ത്യയെ ഒരു സ്ഥാനം പിറകിലേക്ക് ആക്കി. ഇപ്പോൾ 97ൽ ആണ് ഇന്ത്യ.

Advertisement