ഖത്തർ താരങ്ങൾക്ക് എതിരായി യു എ ഇ നൽകിയ പരാതി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തള്ളി. ഖത്തർ താരങ്ങളായ അൽമോസ് അലിക്കും ബസം ഹിഷാമിനും എതിരെ ആയിരുന്നു യു എ ഇയുടെ പരാതി. ഇരുവർക്കും ഖത്തറിനെ പ്രതിനിധീകരിക്കാൻ ഉള്ള രേഖകളും അനുമതിയും ഇല്ലാ എന്ന് യു എ ഇ പരാതിയിൽ പറഞ്ഞിരുന്നു. പരാതി പഠിച്ച് അന്വേഷണം നടത്തിയ എ എഫ് സി യു എ ഇയുടെ പരാതി ശരിയെല്ലെന്ന് കണ്ടെത്തി.
ഇരുവർക്ക് എതിരെയും യാതൊരു നടപടിയും ഉണ്ടാവില്ല. ഏഷ്യൻ കപ്പ് ഫൈനലിന് ഇന്ന് ഇറങ്ങുന്ന ഖത്തർ സെമിയിൽ യു എ ഇയെ പരാജയപ്പെടുത്തിയിരുന്നു.