ഹാട്രിക്കുമായി ജോഷ് ലാലോര്‍, മുജീബ് ഉര്‍ റഹ്മാന്‍ കളിയിലെ താരം, ഹീറ്റിനു മികച്ച വിജയം

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോഷ് ലാലോര്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരുടെ ബൗളിംഗ് മികവില്‍ ദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനെ 128/9 എന്ന സ്കോറില്‍ പിടിച്ചു നിര്‍ത്തിയ ശേഷം ലക്ഷ്യം 17.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഹീറ്റ് ജയം സ്വന്തമാക്കിയത്.

ലാലോര്‍ ഹാട്രിക്കും മുജീബ് തന്റെ നാലോവറില്‍ 16 റണ്‍സിനു മൂന്ന് വിക്കറ്റും നേടിയാണ് ഹീറ്റിനായി തിളങ്ങിയത്. 43 റണ്‍സ് നേടിയ നിക് ഹോബ്സണ്‍, 32 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പെര്‍ത്തിനെ 128 റണ്‍സിലേക്ക് നയിച്ചത്. മാത്യൂ കുന്‍മാന്‍ രണ്ട് വിക്കറ്റ് നേടി.

ബാറ്റിംഗില്‍ ക്രിസ് ലിന്‍ പുറത്താകാതെ 56 റണ്‍സ് നേടി ഹീറ്റിനായി മികവ് പുലര്‍ത്തി. മാക്സ് ബ്രയന്റ് 26 റണ്‍സ് നേടിയപ്പോള്‍ മാത്യൂ കെല്ലി പെര്‍ത്തിനായി രണ്ട് വിക്കറ്റ് നേടി.

Previous articleഖത്തർ താരങ്ങൾക്ക് എതിരായ യു എ ഇയുടെ പരാതി എ എഫ് സി തള്ളി
Next articleകോപ ഡെൽ റേ സെമിയിൽ എൽ ക്ലാസികോ പോരാട്ടം