തുടർച്ചയായ എട്ടാം ക്ലീൻ ഷീറ്റ്!! അർജന്റീന ഡിഫൻസ് അതിശക്തം!!

Newsroom

Picsart 23 10 18 10 33 59 639
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ദേശീയ ടീം വിജയം തുടരുമ്പോൾ കൂടുതൽ ചർച്ച ആകുന്ന ലയണൽ മെസ്സി ആണ് എങ്കിലും അവരുടെ ഡിഫൻസും ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. ഇന്ന് പെറുവിനെതിരെ കൂടെ ക്ലീൻ ഷീറ്റ് നേടിയപ്പോക്ക് അർജന്റീന തുടർച്ചയായ എട്ടാം ക്ലീൻ ഷീറ്റ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് അവരുടെ സർവ്വകാല റെക്കോർഡ് ആണ്‌. കഴിഞ്ഞ മത്സരത്തിൽ തന്നെ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ നിന്ന അർജന്റീനൻ കീപ്പർ ആയി എമി മാർട്ടിനസ് മാറിയിരുന്നു.

അർജന്റീന 23 10 13 10 05 06 746

ഇന്ന് ആ റെക്കോർഡ് 720 മിനുറ്റുകൾ ആയി എമി മാർട്ടിനസ് ഉയർത്തി. ജർമൻ ബർഗോസ് മുമ്പ് 606 മിനിറ്റ് അർജന്റീനയ്‌ക്കായി ഒരു ഗോൾ പോലും വഴങ്ങാതെ പോയിരുന്നു‌. ആ റെക്കോർഡ് മറികടന്നാണ് എമി പുതിയ റെക്കോർഡിൽ നിൽക്കുന്നത്‌.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് എതിരെ ആണ് അവസാനമായി എമി മാർട്ടിനസ് ഗോൾ വഴങ്ങിയത്‌. അതിനു ശേഷം പനാമ, കുറാസാവോ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഇക്വഡോർ, ബൊളീവിയ, പരാഗ്വേ, പെറു എന്നിവർക്ക് എതിരെ അർജന്റീന ക്ലീൻ ഷീറ്റ് നേടി. ഈ മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ അടിച്ച അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയില്ല.