FeaturedFootball

ആന്റണിക്ക് ചുവപ്പ് കാർഡ്, റയൽ മാഡ്രിഡിന് എതിരെ കളിക്കില്ല

റയൽ ബെറ്റിസിൽ തിളങ്ങുന്ന ആന്റണിക്ക് തിരിച്ചടി. ഇന്നലെ ഗെറ്റാഫെയ്‌ക്കെതിരായ 2-0 വിജയത്തിൽ നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് ആന്റണി സസ്പെൻഷൻ നേരിടും. റയൽ മാഡ്രിഡിനെതിരായ അവരുടെ അടുത്ത മത്സരം അദ്ദേഹത്തിന് നഷ്ടമാകും.

Picsart 25 02 24 13 36 09 587

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ബെറ്റിസിൽ എത്തിയ ശേഷം ബ്രസീലിയൻ വിംഗർ മികച്ച ഫോമിലാണ്, കഴിഞ്ഞ മൂന്ന് ലാലിഗ മത്സരങ്ങളിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു. ഇന്നലെ ഗെറ്റഫെക്ക് എതിരെയും ഒരു അസിസ്റ്റ് അദ്ദേഹം നൽകിയിരുന്നു.