FeaturedFootball

അമദ് ദിയാലോക്ക് ഇരട്ട ഗോൾ! അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ ജയിച്ചു

യൂറോപ്പ ലീഗ് സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ വിജയം. ഇന്ന് ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഗ്രീക്ക് ക്ലബായ PAOK-നെ എതിരില്ലാത്താ 2 ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. അമദ് ദിയാലോ ആണ് ഈ രണ്ട് ഗോളും സ്കോർ ചെയ്തത്.

1000718907

ഇന്ന് ആദ്യ പകുതി വിരസമായിരുന്നു‌. നല്ല അവസരങ്ങൾ രണ്ട് ടീമുകൾക്കും സൃഷ്ടിക്കാൻ ആയി. രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ആയിരുന്നു ദിയാലോയുടെ ഫിനിഷ്. ഹെഡറിലൂടെ ആണ് ദിയാലോ തന്റെ ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ 77ആം മിനുട്ടിൽ പന്ത് ടാക്കിൾ ചെയ്ത് എടുത്ത് മുന്നേറി മനോഹരമായ ഫിനിഷിലൂടെ ദിയാലോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. സ്കോർ 2-0

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുകയാണ്‌