റൊണാൾഡോ ആഘോഷം, വീണ്ടും അൽ നസർ വിജയം, ഒന്നാം സ്ഥാനത്തിന് 3 പോയിന്റ് മാത്രം അകലെ

Newsroom

Picsart 23 09 23 07 09 52 101
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യയിൽ അൽ നസർ അവരുടെ വിജയം പരമ്പര തുടരുകയാണ്. ഒരിക്കൽ കൂടി വിജയിച്ച് അവർ ഒന്നാം സ്ഥാനത്തേക്ക് അടുത്തു. ശക്തരായ അൽ അഹ്ലിയെ നേരിട്ട അൽ നസർ 4-3 എന്ന സ്കോറിനാണ് വിജയിച്ചത്. ഇരു ഭാഗത്തും സൂപ്പർ താരങ്ങൾ അണിനിരന്നപ്പോൾ കളി ആവേശകരമായി മാറി. റൊണാൾഡോ ഇരട്ട ഗോളുമായി അൽ നസറിന്റെ വിജയശില്പിയായി.

റൊണാൾഡോ 23 09 23 07 10 08 603

നാലാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെയാണ് അൽ നസർ ഗോളടി തുടങ്ങിയത്. മാനെയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ 17ആം മിനുട്ടിലും 45ആം മിനുട്ടിലും ടലിസ്കയും അൽ നസറിനായി ഗോളടിച്ചു. മറുവശത്ത് അൽ അഹ്ലിക്കായി കെസ്സിയുടെ ഗോളും വന്നു. ആദ്യ പകുതി 3-1ന് അൽ നസർ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിൽ കളി മാറി. 50ആം മിനുട്ടിൽ മഹ്റസ് ഒരു പെനാൾട്ടിയിലൂടെ അൽ അഹ്ലിക്കായി ഗോൾ നേടി. സ്കോർ 3-2. പക്ഷെ അഹ്ലി ആശ്വസിക്കും മുമ്പ് 52ആം മിനുട്ടിൽ വീണ്ടും റൊണാൾഡോയുടെ ഗോൾ. സ്കോർ 4-2. 87ആം മിനുട്ടിൽ അൽ ബിക്രാൻ ഒരു ഗോൾ കൂടെ അൽ അഹ്ലിക്കായി നേടിയത് കളി 4-3 എന്നാക്കി. ഫുൾടൈം വിസിൽ വരെ പൊരുതി എങ്കിലും അൽ അഹ്ലിക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അൽ നസറിന് 15 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള അൽ ഇത്തിഹാദിനു 18 പോയിന്റാണ്.