ഇറാഖി ഫുട്ബോൾ ഇതിഹാസം അഹ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു

- Advertisement -

ഇറാഖിൽ നിന്ന് ഫുട്ബോൾ ആരാധകർക്ക് ഏറെ സങ്കടം നൽകുന്ന വാർത്തയാണ് വരുന്നത്. ഇറാഖി ഫുട്ബോൾ ഇതിഹാസമായ അഹ്മദ് റാദി കൊറോണ ബാധിച്ച് മരണപ്പെട്ടിരിക്കുകയാണ്. 56 വയസ്സായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ജോർദാനിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് മരണം സംഭവിച്ചത്. ഇറാഖിനു വേണ്ടി ലോകകപ്പിൽ ഗോൾ നേടിയ ഒരേയൊരു താരമാണ്‌.

1986 ലോകകപ്പിൽ മെക്സിക്കോയ്ക്ക് എതിരെ ആയിരുന്നു റാദിയുടെ ഗോൾ. ഇറാഖിനെ രണ്ട് തവണ ഗൾഫ് കപ്പ് ചാമ്പ്യന്മാരാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു.1988ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്. 2006 മുതൽ ഇറാഖിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു റാദി.

Advertisement