ടി20 ലോകകപ്പ് മാറ്റിവെച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ ഐ.പി.എല്ലിൽ പങ്കെടുക്കുമെന്ന് ഡേവിഡ് വാർണർ

- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ മുഴുവൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുമെന്ന് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. കൊറോണ വൈറസ് ബാധയെ തുടർന്ന് ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യതയേറിയിരുന്നു. ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമങ്ങൾ ബി.സി.സി.ഐ ആരംഭിക്കുകയും ചെയ്തിരുന്നു.

ടി20 ലോകകപ്പ് വിചാരിച്ച പോലെ നടക്കാനുള്ള സാധ്യത കുറവാണെങ്കിൽ ഈ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുകയാണെങ്കിൽ ഓസ്‌ട്രേലിയൻ താരങ്ങൾ എല്ലാം ഐ.പി.എല്ലിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് ഡേവിഡ് വാർണർ പറഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തങ്ങൾ ഇഷ്ട്ടപെടുന്ന ക്രിക്കറ്റ് കളിയ്ക്കാൻ അനുമതി നൽകുകയാണെങ്കിൽ തീർച്ചയായും ഐ.പി.എൽ കളിക്കാൻ വരും എന്നും ഡേവിഡ് വാർണർ പറഞ്ഞു. നേരത്തെ ഓസ്ട്രേലിയയിൽ വെച്ച് ഈ വർഷം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്നും ഡേവിഡ് വാർണർ പറഞ്ഞിരുന്നു.

Advertisement