വേദനയിൽ കാമറൂൺ, ആഫ്രിക്കൻ നാഷൺസ് കപ്പ് തിരക്കിൽ പെട്ട് എട്ട് ജീവനുകൾ പൊലിഞ്ഞു, 50ൽ അധികം പേർക്ക് പരിക്ക്

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിന് മുന്നോടിയായി കാമറൂണിയൻ ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് തിങ്കളാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാമറൂണും കൊമോറോസും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്ന സമയത്ത് ആയിരുന്നു ആ സംഭവം നടന്നത്‌‌‌. കാമറൂൺ തലസ്ഥാനമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിലെ ഒരു ഗേറ്റിലൂടെ ജനക്കൂട്ടം പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങൾ നിയന്ത്രണം വിട്ടത്.

കൊറോണ വൈറസ് ഭീതിയിൽ സ്റ്റേഡിയത്തിന്റെ ശേഷി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെ കാമറൂൺ കളിക്കുന്നതിനാൽ പരിധി 80 ശതമാനമായി ഉയർത്തിയിരുന്നു.

“എട്ട് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, മുപ്പതുകളിൽ ഉള്ള രണ്ട് സ്ത്രീകൾ, മുപ്പതുകളിൽ ഉള്ള നാല് പുരുഷന്മാർ, ഒരു കുട്ടി, ഒരു മൃതദേഹം കുടുംബം കൊണ്ടുപോയി, എന്നിവരാണ് മരണപ്പെട്ടത്” ആരോഗ്യ മന്ത്രാലയം പറയുന്നു.

അത്ഭുത ഫ്രീകിക്കും മറികടന്ന്, കാമറൂൺ അഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ആതിഥേയരായ കാമറൂൺ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ കൊമോസിനെ നേരിട്ട കാമറൂൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 29ആം മിനുട്ടിൽ ടോകോ എകാമ്പി ആണ് കാമറൂണ് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അബൂബക്കർ ലീഡ് ഇരട്ടിയാക്കി. അദ്ദേഹത്തിന്റെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്.

ഇതിനു ശേഷം 81ആം മിനുട്ടിൽ ചങാമയിലൂടെ കൊമോറസ് ഒരു ഗോൾ മടങ്ങി. ഫ്രീകിക്കിലൂടെ പിറന്ന ഈ ഗോൾ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു. എങ്കിലും വിജയം കാമറൂൺ തന്നെ സ്വന്തമാക്കി.

നൈജീരിയയെ തോൽപ്പിച്ച് ടുണീഷ്യ ക്വാർട്ടറിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ നിന്ന് നൈജീരിയ പുറത്ത്. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ടുണീഷ്യ ആണ് നൈജീരിയയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടുണീഷ്യയുടെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടുണീഷ്യൻ സ്ട്രൈക്കർ യൂസഫ് മസ്കാനി ആണ് നൈജീരിയയെ പുറത്താക്കിയ ഗോൾ നേടിയത്. 66ആം മിനുട്ടിൽ ഇവോബി ചുവപ്പ് കണ്ടതും നൈജീരിയക്ക് തിരിച്ചടി ആയി.

ക്വാർട്ടറിൽ ബുർകിന ഫസോയെ ആകും ടുണീഷ്യ നേരിടുക. ഗാബോണെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ആണ് ബുക്രിന ഫസോ ക്വാർട്ടർ ഫൈനലിൽ എത്തിയത്.

ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ അൾജീരിയ പുറത്ത്

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നിന്ന് ചാമ്പ്യന്മാരായ അൾജീരിയ നാണംകെട്ട് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയം നിർബന്ധമായിരുന്ന അൾജീരിയ ഐവറി കോസ്റ്റിനോട് 3-1ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ 54 മിനുട്ടിൽ തന്നെ ഐവറി കോസ്റ്റ് 3 ഗോളിന് മുന്നിൽ എത്തിയിരുന്നു‌. ഫ്രാൻ കെസ്സി, സംഗാരെ, നിക്ലാസ് പെപെ എന്നിവരാണ് ഐവറി കോസ്റ്റിനായി ഗോളുകൾ നേടിയത്.

കളിയിലേക്ക് തിരികെ വരാൻ 60ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അൾജീരിയക്ക് അവസരം വന്നു‌. പക്ഷെ പെനാൾട്ടി എടുത്ത മഹ്റസിന് പിഴച്ചു. ബെൻഡെബ്ക ആണ് അൾജീരിയയുടെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒരു മത്സരം പോലും വിജയിക്കാതെ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് അൾജീരിയ ഫിനിഷ് ചെയ്തത്‌. ഐവറി കോസ്റ്റും ഇക്വിറ്റേറിയൽ ഗിനിയയും നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.

റഫറീയിങ്ങിൽ ഇനി വനിതാ വിപ്ലവം! ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ചരിത്രം കുറിച്ച് സലീമ മുകൻസാങ

റുവാണ്ടയുടെ സലീമ മുകൻസാങ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ചരിത്രം കുറിച്ചിരിക്കുയാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ വനിതാ റഫറിയായിരിക്കുകയാണ് സലീമ മുകൻസാങ എന്ന 35 വയസുകാരി. ഇന്നലെ നടന്ന സിംബാബ്‌വെ – ഗിനിയ മത്സരമാണ് സലീമ നിയന്ത്രിച്ചത്. മികച്ച രീതിയിൽ മത്സരം നിയന്ത്രിച്ച സലീമ കടുത്ത തീരുമാനങ്ങൾ എടുക്കുകയും കളിക്കാർക്ക് ആറു മഞ്ഞ കാർഡുകൾ നൽകുകയും ചെയ്തു.

മറ്റുള്ള മാച്ച് ഒഫിഷ്യൽസും വനിതകൾ തന്നെയായിരിക്കും എന്നായിരുന്നു CAF തിങ്കളാഴ്ച പറഞ്ഞിരുന്നത് എങ്കിലും മറ്റു രണ്ടു പുരുഷ റഫറിമാരുടെ കൂടെ മാച് ബാളും പിടിച്ചു കൊണ്ടാണ് സലീമാ മത്സരം നിയന്ത്രിക്കാൻ എത്തിയത്. മത്സരത്തിൽ സിംബാബ്‌വെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയിച്ചിരുന്നു.

ഗോൾഡൻ ബൂട്ടുമായി ആഫ്രിക്ക ഭരിക്കുന്ന അബൂബക്കർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കാമറൂൺ ആണ്. മൂന്നു കളികളിൽ നിന്നും 7 പോയിന്റ്മായി ഒന്നാമത് നിൽക്കുമ്പോൾ അവരുടെ കുന്തമുനയാവുന്നത് 29കാരനായ വിൻസന്റ് അബൂബക്കറാണ്. കളിച്ച മൂന്നു കളികളിൽ നിന്നായി അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ വിൻസന്റ് ഇതോടെ മറ്റൊരു റെക്കോർഡിന്റെ ഒപ്പമെത്തുകയും ചെയ്തു. ഒരു ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ അഞ്ചു ഗോളുകൾ അടിക്കുന്ന രണ്ടാമത്തെ മാത്രം കാമറൂൺ താരമായി മാറിയിരിക്കുകയാണ് വിൻസന്റ് അബൂബക്കർ. ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടത്തിലും ഒന്നാമതാണ് വിൻസന്റ് അബൂബക്കർ നിലവിൽ. രണ്ടാം സ്ഥാനത്തുള്ള മാലി താരം ഗബാടിഞ്ഞോ മംഗോ വെറും രണ്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.

2006, 2008 വർഷങ്ങളിൽ നടന്ന ടൂർണമെന്റിൽ സാമുവൽ ഏറ്റു മാത്രമാണ് ഇതിനു മുൻപ് കാമറൂണിന് വേണ്ടി അഞ്ചു ഗോളുകൾ നേടിയിട്ടുള്ളത്. ആ റെക്കോർഡിനൊപ്പമാണ് വിൻസന്റ് അബൂബക്കർ എത്തിയിട്ടുള്ളത്. നോക്ഔട് ഇതിനകം ഉറപ്പിച്ചിരിക്കുകയാണ് കാമറൂൺ, അതുകൊണ്ടു തന്നെ ഏറ്റുവിന്റെ റെക്കോർഡ് തകർത്തു സ്വന്തം പേരിലാക്കാനും വിൻസന്റ് അബൂബക്കറിന് അവസരമുണ്ട്.

2014-19 മുതൽ പോർച്ചുഗീസ് ക്ലബ് ആയ എഫ്‌സി പോർട്ടോക്ക് വേണ്ടിയും തുടർന്ന് രണ്ടു സീസണിൽ ബെസിക്ട്ടാസിനും വേണ്ടി കളിച്ച അബൂബക്കർ നിലവിൽ സൗദി അറേബ്യയൻ ക്ലബ് അൽ നാസറിന് വേണ്ടിയാണു കളിക്കുന്നത്.

അൾജീരിയയെ ഞെട്ടിച്ച് ഇക്വിറ്റേറിയ ഗിനിയ

ആഫ്രിക്കൻ നാഷൺസ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്ക് ‌ഞെട്ടിക്കുന്ന പരാജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇക്വിറ്റേറിയ ഗിനിയയെ നേരിട്ട അൾജീരിയ ഏക ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് മത്സരത്തിന്റെ 70ആം മിനുട്ടിൽ ഒബോണ ആണ് അൾജീരിയയുടെ തോൽവി ഉറപ്പിച്ച ഗോൾ നേടിയത്. അൾജീരിയ 35 മത്സരങ്ങൾക്ക് ശേഷമാണ് ഒരു മത്സരം പരാജയപ്പെട്ടിരിക്കുന്നത്. 37 മത്സരങ്ങൾ അപരാജിത കുതിപ്പ് എന്ന ലോക റെക്കോർഡ് തൊടാൻ ആവാതെ ആണ് അൾജീരിയ പരാജയപ്പെട്ടത്.

രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും അൾജീരിയക്ക് ഒരു വിജയം നേടാൻ ആയിട്ടില്ല. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാനം ആണ് അൾജീരിയ ഉള്ളത്. ഇനി ഗ്രൂപ്പ് ഘട്ടം കടക്കണം എങ്കിൽ അൾജീരിയ മറ്റു ടീമുകളുടെ ഫലങ്ങൾ ആശ്രയിക്കേണ്ടി വരും.

സുഡാനെയും തോൽപ്പിച്ച് നൈജീരിയ നോക്കൗട്ട് റൗണ്ടിലേക്ക്

ആഫ്രിക്കൻ നാഷൺസ് കപ്പിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ നൈജീരിയ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്ന് സുഡാനെ നേരിട്ട നീജീരിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ നൈജീരിയ ലീഡ് എടുത്തു. ചുക്വെസെ ആണ് സ്കോർ ചെയ്തത്. ആദ്യ പകുതിയുടെ അവസാനം അവോനിയി നൈജീരിയയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സിമോൺ മൂന്നാം ഗോളും നേടി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു സുഡാന്റെ ഗോൾ. ആദ്യ മത്സരത്തിൽ നൈജീരിയ ഈജിപ്തിനെയും പരാജയപ്പെടുത്തിയിരുന്നു.

അബൂബക്കറിന് വീണ്ടും ഇരട്ട ഗോൾ, എത്യോപ്യയെ തകർത്തെറിഞ്ഞ് കാമറൂൺ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ കാമറൂണ് രണ്ടാം. ഇന്ന് നടന്ന ഗ്രൂപ്പിൽ രണ്ടാം മത്സരത്തിൽ എത്യോപ്യയെ ആണ് കാമറൂൺ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാമറൂന്റെ വിജയം. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരം ഇതാണ്. ഇന്നും കാമറൂൺ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കർ ഇരട്ട ഗോളുകൾ നേടി. ബർകിന ഫസോക്ക് എതിരെയും അബൂബ്ബക്കർ ഇരട്ട ഗോളുകൾ നേടിയിരുന്നു.

ഇന്ന് 4ആം മിനുട്ടിൽ ഹൊടെസയുടെ ഗോളിൽ എത്യോപ്യ ആണ് ആദ്യം ലീഡ് എടുത്തത്. ഇതിന് പെട്ടെന്ന് തന്നെ ആതിഥേയർ മറുപടി നൽകി. എട്ടാം മിനുട്ടിൽ ടൊകോ എകാമ്പി ആണ് കാമറൂണ് സമനില നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ 55ആം മിനുട്ടിൽ അബൂബക്കർ വല കണ്ടതോടെ കളി കാമറൂണ് അനുകൂലമായി. 68ആം മിനുട്ടിൽ എകാമ്പി ഒരു ഗോൾ കൂടെ നേടിയതോടെ വിജയം പൂർത്തിയായി.

ഒരു ആഫ്രിക്കൻ നാഷൺസ് കപ്പും ഒരുപാട് 1-0 സ്കോർ ലൈനും

ഈ സീസണിൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ആരംഭിച്ച് നാലു ദിവസം കഴിഞ്ഞപ്പോൾ ഇത് ആഫ്രിക്കൻ നാഷൺസ് കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ഗോളുകൾ പിറക്കുന്ന ടൂർണമെന്റായി മുന്നേറുകയാണ്. ഗ്രൂപ്പ് ഘട്ടത്ത ഇതുവരെ 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഈ മത്സരങ്ങളിൽ 9 എണ്ണത്തിനും ഒരേ സ്കോർ ലൈൻ. 1-0 ർന്ന സ്കോർ. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കാമറൂൺ 2-1ന് ബുക്രിന ഫസോയെ തോല്പ്പിച്ച മത്സരമാണ് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം.

12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 മത്സരങ്ങൾ 1-0 ആയപ്പോൾ രണ്ട് മത്സരങ്ങൾ ഗോൾ രഹിതമായും അവസാനിച്ചു. ആകെ പിറന്നത് 12 ഗോളുകൾ. ഇന്നലെ നടന്ന മൂന്ന് മത്സരങ്ങളും 1-0 സ്കോർ ലൈനിൽ ആണ് അവസാനിച്ചത്. ഇന്നലെ മാലി 1-0 എന്ന സ്കോറിന് ടുണീഷ്യയെയും, ഗാംബിയ ഇതേ സ്കോറി മൗറീത്വാനയെയും , ഐവറികോസ് ഇക്വിറ്റോറിയൽ ഗിനിയയെയും തോൽപ്പിച്ചു. വരും ദിവസങ്ങളിൽ എങ്കിലും കൂടുതൽ ഗോളുകൾ പിറക്കും എന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ ഫുട്ബോൾ പ്രേമികൾ.

ഇഹനാചോയുടെ ഗോളിൽ സലായുടെ ഈജിപ്ത് വീണു

ആഫ്രിക്ക നാഷൺസ് കപ്പിൽ ഈജിപ്തിന് ആദ്യ മത്സരത്തിൽ തോൽവി. ഇന്ന് നൈജീരിയയെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് നൈജീരിയ തന്നെ ആയിരുന്നു തുടക്കം മുതൽ മികച്ചു നിന്നത്. കളിയുടെ 29ആം മിനുട്ടിൽ ലെസ്റ്റർ സിറ്റി താരം ഇഹെനാചോ നൈജീരിയക്ക് ലീഡ് നൽകി. പെനാൾട്ടി ബോക്സിന് ഉള്ളിൽ നിന്ന് ലഭിച്ച പന്ത് നല്ല ഒരു ടച്ചോടെ വരുതിയിലാക്കി ഹാഫ് വോളിയിൽ താരം വലയിൽ എത്തിക്കുക ആയിരുന്നു.

കൂടുതൽ സമയം പന്ത് കൈവശം വെച്ചു എങ്കിലും അധികം അവസരങ്ങൾ കളിയിൽ സൃഷ്ടിക്കാൻ ഈജിപ്തിനായില്ല. ഗ്രൂപ്പ് ഡിയിൽ ഗിനിയ ബിസാവും സുഡാനും ആണ് മറ്റു ടീമുകൾ.

ചാമ്പ്യന്മാർക്ക് ആദ്യ മത്സരത്തിൽ സമനില

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ചാമ്പ്യന്മാർക്ക് സമനിലയോടെ തുടക്കം. ഇന്ന് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സിയെറ ലിയോണെ ആണ് അൾജീരിയയെ സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. മെഹ്റസ് അടക്കം പ്രമുഖർ ഒക്കെ ഇറങ്ങിയിട്ടും ഒരു ഗോൾ നേടാൻ ആകാത്തത് അൾജീരിയക്ക് വിനയായി. എട്ടോളം ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ അൾജീരിയക്ക് ആയിരുന്നു. പക്ഷെ ഒന്നും ഗോളായി മാറിയില്ല. ഐവറി കോസ്റ്റും ഇക്വിറ്റോരിയൽ ഗിനിയ ആണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Exit mobile version