മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി ചെക്ക് റിപ്പബ്ലിക് ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഇന്ത്യൻ താരംകൂടെ വിദേശ ക്ലബിനായി കളിക്കാൻ തയ്യാറാവുകയാണ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതിയാണ് ചെക്ക് റിപ്പബ്ലിക് ക്ലബായ എഫ് കെ വാർൻസ്ദോഫിൽ കരാർ ഒപ്പുവെച്ചിരിക്കുന്നത്. ചെക്ക് റിപബ്ലിക്കിലെ രണ്ടാം ഡിവിഷൻ ക്ലബാണ് വാർൻസ്ദോഫ്. നേരത്തെ സ്പെയിനിൽ റയൽ വല്ലഡോയിഡിനായി കളിച്ചിട്ടുള്ള താരമാണ് അബ്നീത്. വല്ലഡോയിഡിൽ അവരുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു താരം. 23കാരനായ താരം നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല എങ്കിലും റിസേർവ്സ് ടീമിനായി അബിനീത് കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചെന്നൈ സിറ്റിയിലും സുദേവയിലും താരം കുറച്ചു കാലം ചിലവഴിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ ജനിച്ച അബിനീത് സിംഗപ്പൂരിലെ ഗെയ്ലാങ് ഇന്റർനാഷണൽ ക്ലബിലൂടെയാണ് കരിയർ ആരംഭിച്ചത്. പോർച്ചുഗീസ് ക്ലബായ സിന്റ്രെസെനായും താരം മുമ്പ് കളിച്ചിട്ടുണ്ട്.