9 എ സൈഡ് ഫുട്ബോൾ, ദേശീയ കിരീടം കേരളത്തിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓൾ ഇന്ത്യ നയൻ എ സൈഡ് നാഷണൽ ഫുട്ബോൾ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം. ഗോവയിൽ നടന്ന ടൂർണമെന്റിൽ ആതിഥേയരായ ഗോവയെ തന്നെയാണ് കേരളം ഫൈനലിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫൈനലിൽ കേരളത്തിന്റെ വിജയം

മലപ്പുറം സ്വദേശിയായ റഷീദ് പി പരിശീലിപ്പിച്ച ടീം ഒരു ഗോൾ പോലും വഴങ്ങാതെ ആണ് കിരീടം ഉയർത്തിയത്. കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഹിമാചൽ, ഛത്തീസ്‌ഗഢ്, ഡെൽഹി, ഹരിയാന എന്നീ ടീമുകളൊക്കെ കേരളത്തിനു മുന്നിൽ ഈ ചാമ്പ്യൻഷിപ്പിൽ അടിയറവ് പറഞ്ഞു. തിരുവനന്തപുരം ജി വി രാജയുടെ ഗോൾകീപ്പർ വിഷ്ണു ആയിരുന്നു കേരള ടീമിന്റെ ക്യാപ്റ്റൻ. വിഷ്ണു ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയി. ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി കേരളത്തിന്റെ ആസിഫ്, മികച്ച ഡിഫൻഡർ ആയി റമീസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.