അടുത്ത സീസണിലും 5 സബ്സ്റ്റിട്യൂഷൻ തുടരാൻ സാധ്യത

- Advertisement -

ഫുട്ബോൾ ലോകം കൊറോണയോട് പൊരുതാൻ താൽക്കാലികമായി വരുത്തിയ മാറ്റങ്ങൾ ഫുട്ബോളിനൊപ്പം തന്നെ തുടരാൻ സാധ്യത. ഈ വർഷം നടക്കുന്ന എല്ലാ ഫുട്ബോൾ ടൂർണമെന്റുകളിലും ഒരു മത്സരത്തിൽ ഒരു ടീമിന് 5 സബ്സ്റ്റിട്യൂഷനുകൾ നടത്താൻ നേരത്തെ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അനുമതി നൽകിയിരുന്നു. ആ തീരുമാനം അടുത്ത സീസൺ മുഴുവനായി നൽകാൻ ആണ് ഇപ്പോൾ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ആലോചിക്കുന്നത്.

കൊറോണയ്ക്ക് മുമ്പ് ഒരു മത്സരത്തിൽ 3 സബ് മാത്രമെ നടത്താൻ കഴിയുമായിരുന്നുള്ളൂ. കൊറൊണ കാരണം നീണ്ട കാലം ഫുട്ബോൾ മത്സരം നടക്കാതിരുന്നത് താരങ്ങളുടെ ഫിറ്റ്നെസിനെ കാര്യമായി ബാധിച്ചിട്ടുണ്ടാകും എന്നതും ഒപ്പം ഒരുപാട് മത്സരങ്ങൾ ചെറിയ കലായളവിൽ നടക്കേണ്ടതുണ്ട് എന്നതും ആയിരുന്നു സബ്സ്റ്റിട്യൂഷന്റെ എണ്ണം കൂട്ടാൻ പ്രാഥമിക കാരണം. എന്നാൽ അഞ്ച് സബ് എന്നത് എല്ലാ ക്ലബുകളും സ്വീകരിച്ച സ്ഥിതിക്ക് തൽക്കാലം ഇങ്ങനെ തുടരാം എന്ന് ഫുട്ബോൾ ലോകം കരുതുന്നു.

Advertisement