“നെയ്മർ ബാഴ്സലോണ വിട്ടത് പണത്തിന് വേണ്ടി മാത്രം” – ജുനിഞ്ഞോ

- Advertisement -

നെയ്മറിന്റെ ബാഴ്സലോണ വിട്ട് പോയ നീക്കത്തെ പരിഹസിച്ച് മുൻ ബ്രസീൽ താരം ജുനിഞ്ഞോ രംഗത്ത്. നെയ്മർ ബാഴ്സലോണ വിട്ട് പി എസ് ജിയിലേക്ക് പോയത് പണത്തിന് വേണ്ടി മാത്രമാണെനും വേറെ ഒരു കാരണവും ഇതിന് പിന്നിൽ ഇല്ല എന്നും ജുനിഞ്ഞോ പറഞ്ഞു. ബ്രസീലിൽ തങ്ങളെ പഠിപ്പിക്കുന്നത് തന്നെ പണമല്ലാതെ വേറെ ഒന്നും കാര്യമാക്കേണ്ടതില്ല എന്നാണെന്നും ജുനിഞ്ഞോ പറഞ്ഞു.

എവിടെ പണം കൂടുതൽ കിട്ടുന്നോ അവിടെ പോവുക എന്നതാണ് ബ്രസീൽ താരങ്ങളുടെ ശൈലി എന്നും അദ്ദേഹം വിമർശിച്ചു. നെയ്മർ പണത്തിന് വേണ്ടി പി എസ് ജിയിൽ എത്തി. പി എസ് ജി നെയ്മറിന് വേണ്ടതല്ലാം നൽകി. എന്നിട്ടും കരാർ കാലം അവസാനിക്കും മുമ്പ് നെയ്മർ ക്ലബ് വിടാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ലിയോൺ ക്ലബിന്റെ സ്പോർട്സ് ഡയറക്ടർ കൂടെയായ ജുനിഞ്ഞോ പറഞ്ഞു.

Advertisement