ഇന്ത്യൻ U-19 ടീമിന് സെർബിയയിൽ വീണ്ടും തോൽവി

- Advertisement -

സെർബിയയിൽ സൗഹൃദ മത്സരം കളിക്കാൻ പോയ ഇന്ത്യൻ ടീമിന് രണ്ടാം മത്സരത്തിലും പരാജയം. കരുത്തരായ സെർബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ഇന്ന് തോറ്റത്. ആദ്യ പകുതിയിൽ ആദ്യ തന്നെ വഴങ്ങിയ മൂന്നു ഗോളുകളാണ് സെർബിയൻ ജയം ഉറപ്പിച്ചത്. റഹീം അലിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും സെർബിയയോട് തോറ്റിരുന്നു. വിദേശത്തെ പ്രീസീസൺ മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ ഇനി നാട്ടിലേക്ക് തിരിക്കും. ഇവിടെ ഐ എസ് എൽ ഐലീഗ് ക്ലബുകൾക്ക് ഒപ്പമാകും ഇനി ഇന്ത്യൻ അണ്ടർ 19ന്റെ മത്സരങ്ങൾ. ആരോസിനായി ഐ ലീഗിൽ ഇറങ്ങേണ്ട ടീമാണ് ഇത്.

Advertisement