CricketFeatured

ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ തകര്‍ച്ച, 193 റൺസിന് പുറത്ത്

Rishabhpant

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകര്‍ച്ച. ശ്രീലങ്കയെ 284 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 193 റൺസിന് പുറത്തായി. 371 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ പക്കലുള്ളത്. ഇതോടെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 372 റൺസ് നേടേണ്ടതുണ്ട്.

Devduttrahul

66 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദേവ്ദത്ത് പടിക്കൽ 44 റൺസും കെഎൽ രാഹുല്‍ 35 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനമൊന്നുമുണ്ടായില്ല.

ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ 4 വിക്കറ്റും പ്രഭാത് ജയസൂര്യ 3 വിക്കറ്റും നേടി. ലഹിരു കുമര രണ്ട് വിക്കറ്റ് നേടി.