വാട്ടർ പോളോ ലോകകപ്പ് ഹംഗറിക്ക് സ്വന്തം

- Advertisement -

വാട്ടർ പോളോയിൽ പുരുഷന്മാരുടെ ലോകകിരീടം ഹംഗറിക്ക് സ്വന്തം. ഇന്നലെ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഹംഗറി കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ 10-4 എന്ന സ്കോറിന് ആണ് ഹംഗറി ഇന്നലെ വിജയിച്ചത്. ഹംഗറിക്കായി നാലു ഗോളുകളുമായി ക്രിസ്റ്റ്യൻ പീറ്ററാണ് താരമായത്.

ഇത് നാലാം തവണയാണ് ഹംഗറി വാട്ടർ പോളോയിൽ ലോക ചാമ്പ്യന്മാർ ആകുന്നത്‌. 1979, 1995, 1999 എന്നീ ലോകകപ്പിലും ഹംഗറി കിരീടം നേടിയിരുന്നു. ഓസ്ട്രേലിയക്ക് ഇത് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലായിരുന്നു.

Advertisement