ബിർമിങ്ഹാം സിറ്റിയുടെ പോരാട്ടം അതിജീവിച്ചു ജയം കണ്ടു ചെൽസി കിരീടത്തിലേക്ക് അടുക്കുന്നു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത സൂപ്പർ ലീഗിൽ ബിർമിങ്ഹാം സിറ്റിയുടെ കടുത്ത പോരാട്ടം അതിജീവിച്ചു ജയം കണ്ടു ചെൽസി വനിതകൾ. ജയത്തോടെ ചെൽസി തുടർച്ചയായ മൂന്നാം കിരീടത്തിലേക്ക് അടുക്കുക ആണ്. മത്സരത്തിൽ ഏതാണ്ട് 65 ശതമാനം പന്ത് കൈവശം വച്ച ചെൽസി 20 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. ഒരിക്കൽ അവരുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽട്ടി ആണ് ചെൽസിയുടെ രക്ഷക്ക് എത്തിയത്. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട പെർനിൽ ഹാർഡർ ചെൽസിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ 21 മത്സരങ്ങൾ കളിച്ച ചെൽസി 20 കളികൾ കളിച്ച ആഴ്‌സണലിനെക്കാൾ 4 പോയിന്റുകൾ മുന്നിൽ ഒന്നാമത് നിൽക്കുക ആണ്.