പറയുന്നവര്‍ പലതും പറയട്ടെ, ഞങ്ങളുടെ ശ്രദ്ധ ഞങ്ങള്‍ ചെയ്യേണ്ടതിൽ മാത്രം – ബെന്‍ സ്റ്റോക്സ്

Brendonmccullumbenstokes2

ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ അധിക കാലം വാഴില്ല എന്ന ഡീന്‍ എൽഗാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കയുടേത് പോലുള്ള കരുതുറ്റ പേസര്‍മാര്‍ക്ക് മുന്നിൽ ഇംഗ്ലണ്ടിന്റെ പുതിയ ശൈലിയായ ബാസ്ബോള്‍ അധിക കാലം നിലനിൽക്കില്ല എന്നായിരുന്നു എൽഗാറിന്റെ പ്രതികരണം.

പുറത്തുള്ളവര്‍ എന്ത് തന്നെ പറ‍ഞ്ഞാലും തങ്ങള്‍ തങ്ങളുടെ ശൈലിയിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നാണ് ബെന്‍ സ്റ്റോക്സ് പറഞ്ഞത്. എതിരാളികള്‍ വളരെ അധികം സംസാരിച്ചേക്കാം, ഇംഗ്ലണ്ട് അത് ഗൗനിക്കാതെ ഞങ്ങള്‍ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധിക്കുമെന്നും സ്റ്റോക്സ് കൂട്ടിചേര്‍ത്തു.

ഡീനും ദക്ഷിണാഫ്രിക്കന്‍ ടീമും ബാസ്ബോളിനെക്കുറിച്ച് സംസാരിക്കുവാന്‍ താല്പര്യപ്പെടുന്നില്ലെന്ന് പറയുമെങ്കിലും മുഴുവന്‍ സമയവും അതിനെക്കുറിച്ച് തന്നെ സംസാരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും സ്റ്റോക്സ് പറഞ്ഞു.

 

Story Highlights: Not bothered about what opponents say, will focus on what we do, Ben Stokes replies to Dean Elgar’s Bazball statement.