മാഞ്ചസ്റ്റർ യുണൈറ്റഡിനെ മേടിക്കാൻ പോവുകയാണെന്ന് ഇലോൻ മസ്ക്, തമാശയാണെന്നു പിന്നീട് വിശദീകരണം

Wasim Akram

20220817 104326

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ പോവുകയാണെന്ന് അറിയിച്ചു ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആയ ഇലോൻ മസ്ക്. താൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടത് ഭാഗത്തെയും ഡമോക്രാറ്റിക് പാർട്ടിയുടെ വലത് ഭാഗത്തെയും പിന്തുണക്കുന്നു എന്നു പറഞ്ഞ ട്വീറ്റിന് അടിയിൽ ആണ് മസ്ക് ഈ കാര്യം അറിയിച്ചത്. എന്നാൽ പലപ്പോഴും ട്വിറ്ററിൽ വെറുതെ തമാശ പറയുന്ന ടെസ്ല ഉടമ ഇത് തമാശയായി പറഞ്ഞത് ആണ് എന്ന് പിന്നീട് വ്യക്തമാക്കി. താൻ ഒരു സ്പോർട്സ് ടീമിനെയും മേടിക്കാൻ ഇല്ലെന്നും മസ്ക് കൂട്ടിച്ചേർത്തു.

നേരത്തെ ട്വിറ്റർ മേടിക്കും എന്നു പറഞ്ഞ മസ്ക് അതിനു ശ്രമിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. അമേരിക്കൻ ഉടമകൾ ആയ ഗ്ലാസേർസിന് എതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധവും ടീം മേടിക്കണം എന്ന അഭ്യർഥനയും ആണ് മസ്ക് ഇത് പോലുള്ളൊരു തമാശ പറയാൻ കാരണം. അതേസമയം ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധിച്ചു ഉടമകൾക്ക് എതിരെ അടുത്ത ലിവർപൂൾ മത്സരത്തിൽ സ്റ്റേഡിയത്തിൽ എത്താതെ പ്രതിഷേധിക്കാനുള്ള തീരുമാനത്തിൽ ആണ് വലിയ വിഭാഗം യുണൈറ്റഡ് ആരാധകരും.

Story Highlight : Elon Musk says he is going to buy Manchester United later says it was a joke.