കരുതുറ്റ പേസ് ബൗളര്‍മാര്‍ക്കെതിരെ “ബാസ്ബോള്‍” നടപ്പിലാവില്ല – ഡീന്‍ എൽഗാര്‍

Southafrica

ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ പുതിയ അതിവേഗ സ്കോറിംഗ് ശൈലിയെ “ബാസ്ബോള്‍” എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ കരുതുറ്റ പേസ് ബൗളിംഗിനെതിരെ ഈ ശൈലിയ്ക്ക് അധിക കാലം പിടിച്ച് നിൽക്കാനാകില്ലെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീൻ എൽഗാര്‍. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സ് ടെസ്റ്റിന് മുമ്പാണ് ഡീൻ എൽഗാര്‍ ഇത്തരത്തിൽ പറ‍ഞ്ഞത്.

ദക്ഷിണാഫ്രിക്കയെ പോലെ കരുതുറ്റ പേസ് ബൗളിംഗ് യൂണിറ്റിന് മുന്നിൽ ഇംഗ്ലണ്ടിന്റെ “ബാസ്ബോള്‍” വിലപ്പോകില്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് ഡീൻ എൽഗാര്‍ പ്രതികരിച്ചത്.

ബാറ്റിംഗിന് സഹായകരമായ പിച്ചിലാണ് ഇംഗ്ലണ്ടിന്റെ വിജയകരമായ റൺ ചേസുകളെന്നും കൂട്ടിചേര്‍ത്തു. ദക്ഷിണാഫ്രിക്കയുടെ പേസര്‍മാര്‍ ഉയരുമുള്ള അതിവേഗത്തിൽ പേസ് എറിയുന്ന ശക്തരായ ബൗളര്‍മാരാണെന്നും എൽഗാര്‍ വ്യക്തമാക്കി.

 

Story Highlights: Dean Elgar questions the longevity of the ‘Bazball’ tactics against a formidable Proteas pace attack