ഏഴ് താരങ്ങൾ ആഴ്സണൽ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഫോർവേഡ് ഡാനി വെൽബെക്ക് ഉൾപ്പെടെ ഏഴു താരങ്ങൾ ആഴ്സണൽ വിടുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ആഴ്സണലുമായുള്ള കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായ ഇവരാരും ക്ലബുമായി കരാർ പുതുക്കില്ല എന്ന് അറിയിച്ചിരുന്നു.

വെൽബെക്കിനൊപ്പം നേരത്തെ തന്നെ ക്ലബ് വിടുമെന്ന് അറിയിച്ച റാംസി, പീറ്റർ ചെക്ക് എന്നിവർക്കൊപ്പം സ്റ്റീഫൻ ലിച്സ്റ്റെയ്നർ, കൊഹൻ ബ്രമൽ, ചാർലി ഗ്ലിമൊർ, ജൂലിയൊ പ്ലെഗുസുവേലൊ എന്നിവരാണ് ഫ്രീ ഏജന്റ്സായി ക്ലബ് വിടുന്നത്. റാംസി ക്ലബ് വിട്ട് യുവന്റസിലേക്കാണ് പോകുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ റാംസി യുവന്റസുമായി കരാർ ഒപ്പിട്ടിരുന്നു.

പീറ്റർ ചെക്ക് ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ഇനി ചെൽസി ഫുട്ബോൾ ക്ലബിനോട് ചേർന്ന് പ്രവർത്തിക്കാൻ ആണ് ചെക്കിന്റെ തീരുമാനം. ആഴ്സ്ണൽ വിട്ട വെൽബെക്ക് ഇംഗ്കണ്ടിലെ മികച്ച ക്ലബുകൾ തന്നെ കളിക്കാം എന്ന പ്രതീക്ഷയിലാണ്.