കീപ്പിംഗില്‍ ‘പുതിയ ധോണിയ്ക്ക്’ പിഴച്ചു, ഖവാജയെ പുറത്താക്കുവാനുള്ള അവസരം നഷ്ടമാക്കി ബട്‍ലര്‍

- Advertisement -

പുതിയ ധോണിയെന്ന് ബാറ്റിംഗ് കൊണ്ട് ചിലരെ കൊണ്ട് പറയിച്ചുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന്‍ ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബ‍ട്‍ലര്‍. ഇന്ന് നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ആദില്‍ റഷീദിന്റെ ബൗളിംഗില്‍ 9 റണ്‍സ് നേടി ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാന്‍ ഖവാജയെ സ്റ്റംപ് ചെയ്ത് പുറത്താക്കുവാനുള്ള അവസരമാണ് ബട്‍ലര്‍ നഷ്ടപ്പെടുത്തിയത്.

ഈ പിഴവ് എത്രത്തോളം ഇംഗ്ലണ്ടിനെതിരെ തിരിയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. 31 ഓവറുകള്‍ പിന്നിടുമ്പോള്‍ ഖവാജ 20 റണ്‍സ് നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. താരത്തിനെ വലിയ സ്കോറിലെത്തുന്നതിന് മുമ്പ് പുറത്താക്കിയില്ലെങ്കില്‍ ഇംഗ്ലണ്ടും ജോസ് ബട്‍ലറും വലിയ വില കൊടുക്കേണ്ടി വരും.

Advertisement