വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ലാറ ഹോസ്പിറ്റലിൽ

- Advertisement -

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയിൻ ലാറയെ മുംബൈയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നെച്ചുവേദനയെ തുടർന്നാണ് താരത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ ആണ് നെഞ്ചുവേദനയെ തുടർന്ന് ലാറയെ പ്രവേശിപ്പിച്ചത്. കുറച്ച് കാലങ്ങളായി സ്റ്റാർ സ്പോർട്സിന്റെ കൂടെ ക്രിക്കറ്റ് മത്സരങ്ങൾക്ക് കമന്ററി പറയാൻ ലാറ മുംബൈയിൽ ഉണ്ട്.

കഴിഞ്ഞ ഐ.പി.എൽ മത്സരങ്ങൾക്ക് കമന്ററി പറയാൻ ബ്രയാൻ ലാറ ഉണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ലാറ തന്റെ 50ആം പിറന്നാൾ ആഘോഷിച്ചത്. ലാറയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക പെടേണ്ടതില്ലെന്ന് താരവുമായി അടുപ്പമുള്ളവർ അറിയിച്ചു. ഇപ്പോൾ ലോകകപ്പ് മത്സരങ്ങളും കമന്ററിയുമായി ബന്ധപ്പെട്ട് ലാറ മുംബൈയിൽ തന്നെയായിരുന്നു.

1990-2007 കാലഘട്ടത്തിൽ ലാറ 131 ടെസ്റ്റ് മത്സരങ്ങളും 299 ഏകദിന മത്സരങ്ങളും വെസ്റ്റിൻഡീസിന് വേണ്ടി കളിച്ചിട്ടുണ്ട്.  ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടിയ ഏക താരം കൂടിയാണ് ലാറ.

Advertisement