ചെൽസിയുമായി ചർച്ച നടത്താൻ ലാമ്പാർഡിന് അനുമതി

- Advertisement -

ചെൽസിയിൽ പരിശീലകനായി ലാമ്പാർഡ് എത്തുമെന്ന സൂചന ശക്തിയാകുന്നു. ലാമ്പാർഡിന്റെ ക്ലബായ ഡെർബി അദ്ദേഹത്തിന് ചെൽസിയുമായി ചർച്ച നടത്താനുള്ള അനുമതി നൽകി. സാരി യുവന്റസിലേക്ക് പോയതോടെ പരിശീലകനില്ലാതെ ഇരിക്കുകയാണ് ചെൽസി. മുൻ ചെൽസി താരമായ ലാമ്പാർഡ് തന്നെ പുതിയ പരിശീലകനായി എത്തുമെന്നാണ് കരുതപ്പെടുന്നത്.

ഡെർബി അനുമതി കൊടുത്തതോടെ ലാമ്പാർഡും ചെൽസി ഉടമയുമായി ഉടൻ ചർച്ച നടക്കും. കഴിഞ്ഞ സീസണിൽ ആയിരുന്നു ലാമ്പാർഡ് പരിശീലകനായുള്ള തന്റെ കരിയർ തുടങ്ങിയത്. ആദ്യ സീസണിൽ തന്നെ ഡെർബിയിൽ അത്ഭുതം കാണിച്ച പരിശീലകനാണ് ലാമ്പാർഡ്. ഡെർബി ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനൽ വരെ എത്തിയിരുന്നു.

Advertisement