ചരിത്രമെഴുതി യൂണിയൻ ബെർലിൻ, ഇനി കളി ബുണ്ടസ് ലീഗയിൽ
ജർമ്മനിയിൽ ചരിത്രമെഴുതി യൂണിയൻ ബെർലിൻ. ബുണ്ടസ് ലീഗ റെലഗേഷൻ പ്ലേ ഓഫിൽ സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയാണ് യൂണിയൻ ബെർലിൻ ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ നേടിയത്. റെലഗേഷൻ പ്ലേ ഓഫിലെ രണ്ടാം പാദത്തിൽ സ്റ്റട്ട്ഗാർട്ടിനെ ഗോൾ രഹിതമായ സമനിലയിൽ യൂണിയൻ ബെർലിൻ തളച്ചു. 2-2 ആയിരുന്നു ആദ്യ പാദത്തിലെ സ്കോർ. എവേ ഗോളിന്റെ പിൻബലത്തിലായിരുന്നു ചരിത്രത്തിൽ ആദ്യമായി ജർമ്മൻ ടോപ്പ് ഡിവിഷനിലേക്കുള്ള യൂണിയൻ ബെർലിന്റെ പ്രവേശനം.
7 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു രണ്ടാം ഡിവിഷൻ ക്ലബ്ബ് ബുണ്ടസ് ലീഗ ടീമിനെ അട്ടിമറിക്കുന്നത്. യൂറോപ്പിലെ തന്നെ ‘കൾട്ട്’ ക്ലബ്ബുകളിൽ ഒന്നാണ് യുണിയൻ ബെർലിൻ. “അയേൺ യൂണിയൻ” എന്ന സ്ലോഗൻ യൂറോപ്പിൽ പ്രസിദ്ധമാണ്. 2004 ൽ നാലാം ഡിവിഷനിലെ ക്ലബ്ബ് ലൈസൻസ് നിലനിർത്താൻ “ബ്ലീഡ് ഫോർ യൂണിയൻ” എന്ന ക്യാമ്പെയിനുമായി രംഗത്തെത്തിയിരുന്നു. ആരാധകർ തങ്ങളുടെ ബ്ലഡ് ഡൊണേറ്റ് ചെയ്താണ് ലൈസൻസിനായുള്ള പണം കണ്ടെത്തിയത്.
#fusionfestival an der Alten Försterei #FCUVfB pic.twitter.com/iNgOVYE3pq
— Christoph Biermann (@chbiermann) May 27, 2019