കോപ്പൽ ആശാന് ആശ്വാസ വാർത്ത കാലു ഉചെ തിരിച്ചെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ കൊൽക്കത്തയ്ക്കും പരിശീലകൻ സ്റ്റീവ് കോപ്പലിനും സന്തോഷ വാർത്ത. ഗോളടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയായിരുന്ന എ ടി കെ കൊൽക്കത്തയ്ക്ക് അവരുടെ സൂപ്പർ സ്ട്രൈക്കറെ തിരിച്ചു കിട്ടി. സീസൺ തുടക്കത്തിൽ കാലു ഉചെയ്ക്ക് ഏറ്റ പരിക്ക് എ ടി കെയുടെ സീസണെ ആകെ താളം തെറ്റിച്ചിരുന്നു. പല സ്ട്രൈക്കേഴ്സിനെയും എത്തിച്ചു എങ്കിലും കാലു ഉചെയ്ക്ക് പകരക്കാരൻ ആവാൻ ആർക്കും ആയിരുന്നില്ല..

കൂടുതൽ ചികിത്സക്കായി കാലു ഉചെ ഇന്ത്യ വിട്ടിരുന്നു. ബാഴ്സലോണയിലെ ചികിത്സ കഴിഞ്ഞ് ഉചെ ഇപ്പോൾ കൊൽക്കത്തയിൽ തിരിച്ചെത്തി. ഉചെ ടീമിനൊപ്പം ട്രെയിനിങ്ങും ആരംഭിച്ചിട്ടുണ്ട്. ഈ സീസണിൽ ആയിരുന്നു ഉചെ എ ടി കെയിൽ എത്തിയത്. ബെംഗളൂരുവിനെതിരായ മത്സരത്തിലായിരുന്നു ഉചെയ്ക്ക് പരിക്കേറ്റത്.