Featured

U20 ലോകകപ്പ്; ഇഞ്ച്വറി ടൈമിലെ സെൽഫ് ഗോൾ നൈജീരിയെ ക്വാർട്ടറിൽ എത്തിച്ചു

അണ്ടർ 20 വനിതാ ലോകകപ്പിൽ നാടകീയ രംഗങ്ങൾക്ക് ശേഷം നൈജീരിയ ക്വാർട്ടറിൽ. ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കിട്ടിയ സെൽഫ് ഗോളാണ് നൈജീരിയ ക്വാർട്ടറിൽ എത്തിച്ചത്. അവസാന മത്സരത്തിൽ ചൈനയെ 1-1 എന്ന് സമനിലയിൽ പിടിച്ചാണ് നൈജീരിയ ക്വാർട്ടർ ഉറപ്പിച്ചത്. ഈ സമനിലയോടെ ചൈനക്കും നൈജീരിയക്കും നാല് പോയന്റായി. എന്നാൽ മെച്ചപ്പെട്ട ഗോൾഡിഫറൻസ് ഉള്ള നൈജീരിയ ചൈനയെ കടന്ന ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.

2016ലെ അണ്ടർ 20 ലോകകപ്പിൽ ഗോൾഡിഫറൻസിലായിരുന്നു നൈജീരിയ ഗ്രൂപ്പിൽ പുറത്തായത്. അതിന് ഒരു പരിഹാരം കൂടിയായി ഇന്നത്തെ ഫലം. ഗ്രൂപ്പിൽ നിന്ന് നേരത്തെ തന്നെ യോഗ്യത നേടിയിരുന്ന ജർമ്മനി ഇന്ന് അവസാന മത്സരത്തിൽ ഹെയ്തി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കു തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial