ഇന്ത്യ ഹോക്കി ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ U-19 ക്രിക്കറ്റ് ടീമും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തുന്നതിനു സാക്ഷിയായി ഇന്ത്യയുടെ യൂത്ത് ലോകകപ്പ് ക്രിക്കറ്റ് ടീമും. ഇന്നലെ പാപുവ ന്യു ഗിനിയെ തകര്‍ത്ത് ശേഷം ഇന്ന് ടീമിനു വിശ്രമ ദിനമായിരുന്നു. ആ അവസരം ഇന്ന് ആരംഭിച്ച ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ കളി കാണുവാന്‍ ടീം വിനിയോഗിക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 6-0 നു പരാജയപ്പെടുത്തുകയായിരുന്നു.

വെളളിയാഴ്ച സിംബാബ്‍വേയുമായാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കഴിഞ്ഞിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial