2021ല്‍ ന്യൂസിലാണ്ടില്‍ വെച്ച് നടക്കാനിരുന്ന ടി20 വനിത ലോകകപ്പ് മാറ്റി വെച്ചു. ഇന്നാണ് ഐസിസി ഈ തീരുമാനം കൈക്കൊണ്ടത്. കൊറോണയെ പിടിച്ച് കെട്ടിയതില്‍ ഏറെ വിജയം കണ്ട രാജ്യമാണ് ന്യൂസിലാണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുന്നതാണ് നല്ലതെന്ന് ഐസിസി തീരുമാനിക്കുകയായിരുന്നു. അടുത്ത രണ്ട് പുരുഷ ടി20 ലോകകപ്പുകളുടെ ആതിഥേയത്വം സംബന്ധിച്ച തീരുമാനം എടുക്കാന്‍ കൂടിയ മീറ്റിംഗിലാണ് ഈ തീരുമാനം പുറത്ത് വന്നത്.
ഫെബ്രുവരി മുതല്‍ മാര്‍ച്ച് 2021 വരെയാണ് ഈ ടൂര്‍ണ്ണമെന്റാണ് നടത്താനിരുന്നത്. ടൂര്‍ണ്ണമെന്റ് 2022 ഫെബ്രുവരി-മാര്‍ച്ച് വരെയാണ് ഈ ടൂര്‍ണ്ണമെന്റ് നടത്താനിരിക്കുന്നത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



