ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍ ഹര്‍ലീന്‍ ഡിയോള്‍ പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ലക്ഷ്യം അവസാന പന്തില്‍ 4 റണ്‍സ് ആയിരിക്കെ ഒരു റണ്‍സ് മാത്രം ടീം നേടിയപ്പോള്‍ സൂപ്പര്‍നോവാസ് 2 റണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. മൂന്ന് ടീമുകള്‍ക്കും ഓരോ ജയം കൈവശമുള്ളപ്പോള്‍ റണ്‍റേറ്റിന്റെ ബലത്തില്‍ ട്രെയില്‍ബ്ലേസേഴ്സ് ഒന്നാം സ്ഥാനത്തും

15 പന്തില്‍ 27 റണ്‍സ് നേടി ഹര്‍ലീന്‍ പുറത്തായപ്പോള്‍ ദീപ്തി ശര്‍മ്മ 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 147 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിനും(27) സ്മൃതി മന്ഥാനയും മികച്ച തുടക്കമാണ് നല്‍കിയത്. 6.3 ഓവറില്‍ 44 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഡിയാന്‍ഡ്രയെയും റിച്ചയെയും പുറത്താക്കി ഷെക്കീര സെല്‍മാന്‍ ആണ് ട്രെയില്‍ബ്ലേസേഴ്സിന് തിരിച്ചടി നല്‍കിയത്.

Sselman

അധികം വൈകാതെ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും(33) ദയലന്‍ ഹേമലതയും(4) പുറത്തായതോടെ 91/4 എന്ന നിലയിലേക്ക് വീണ ടീമിനെ ദീപ്തിയും ഹര്‍ലീനും ചേര്‍ന്ന് വിജയത്തിന്റെ അടുത്തെത്തിച്ചുവെങ്കിലും അവസാന കടമ്പ കടക്കുവാന്‍ അവര്‍ക്കായില്ല. സെല്‍മാന് പുറമെ രാധ യാദവ് സൂപ്പര്‍നോവാസിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Chamari

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ചാമരി അത്തപ്പത്തു നല്‍കിയ മികച്ച തുടക്കം ടീമിന് മുതലാക്കാനായില്ലെങ്കിലും 146 റണ്‍സിലേക്ക് ടീമിനെത്തുവാനായി. ഒന്നാം വിക്കറ്റില്‍ ചാമരി-പ്രിയ കൂട്ടുകെട്ട് 89 റണ്‍സാണ് നേടിയത്. 30 റണ്‍സ് നേടിയ പ്രിയ പുറത്താകുമ്പോള്‍ 12ാം ഓവര്‍ പൂര്‍ത്തിയാകുകയായിരുന്നു. അധികം വൈകാതെ 48 റണ്‍സ് നേടിയ ചാമരിയും പുറത്തായി. ഹര്‍മ്മന്‍പ്രീത് കൗര്‍ 31 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് സൂപ്പര്‍നോവാസിന് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.

ഇന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുമെന്ന നിലയില്‍ നിന്നാണ് ഫൈനലില്‍ ട്രെയില്‍ബ്ലേസേഴ്സിനോട് ഏറ്റുമുട്ടുവാനുള്ള അവസരം സൂപ്പര്‍നോവാസ് റണ്‍റേറ്റിന്റെ ബലത്തില്‍ പിടിച്ചെടുത്തത്.