അനായാസം ലൈപ്സിഗ്, ജർമ്മനിയിൽ ഒന്നാമത്

20201107 222530
- Advertisement -

ബുണ്ടസ് ലീഗയിലെ ഗംഭീര ഫോം ലൈപ്സിഗ് തുടരുകയാണ്. ഇന്ന് ഫ്രൈബർഗിനെ തകർത്ത ലൈപ്സിഗ് ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. പി എസ് ജിക്ക് എതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് നെഗൽസ്മാന്റെ ടീം ഇന്ന് കളിച്ചത്. ലൈപ്സിഗിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 26ആം മിനുട്ടിൽ കൊനാറ്റയാണ് ലൈപ്സിഗിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ഒരു പെനാൾട്ടിൽ നിന്ന് സബിറ്റ്സർ ലൈപ്സിഗിന്റെ ലീഡ് ഇരട്ടിയാക്കി. 89ആം മിനുട്ടിൽ ഫുൾബാക്കായ ആഞ്ചെലീനോ മൂന്നാം ഗോൾ നേടിയതോടെ ലെപ്സിഗ് മൂന്ന് പോയിന്റും ഉറപ്പിച്ചു. ഇപ്പോൾ 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ലൈപ്സിഗിനുള്ളത്. രണ്ടാമതുള്ള ബയേൺ ഒരു മത്സരം കുറവാണ് കളിച്ചത്.

Advertisement