പെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍

വനിത ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് അര്‍ജന്റീനയും സ്പെയിനും. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരങ്ങളില്‍ സ്പെയിന്‍ ബെല്‍ജിയത്തെയും അര്‍ജന്റീന ന്യൂസിലാണ്ടിനെയുമാണ് പരാജയപ്പെടുത്തിയത്. സ്പെയിന്‍ ബെല്‍ജിയം മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാള്‍ട്ടിയില്‍ സ്പെയിന്‍ 3-2നു ജയം സ്വന്തമാക്കി. സ്പെയിനിനായി പെനാള്‍ട്ടിയില്‍ പെരേസ് ബീട്രിസ്(2), ബെര്‍ട ബോണാസ്ട്രേ എന്നിവരാണ് ഗോള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ഗോള്‍ സ്കോറര്‍മാര്‍ ലൗസി വെര്‍സാവേല്‍ പൗളീന്‍ ലെസേല്‍ഫ് എന്നിവരായിരുന്നു.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാണ്ടിനെതിരെ അര്‍ജന്റീനയുടെ ജയം. നോയല്‍ ബാരിയോണ്‍നുവോ, ഡെല്‍ഫീന മെറീനോ എന്നിവരായിരുന്നു ഗോള്‍ സ്കോറര്‍മാര്‍. ക്വാര്‍ട്ടറില്‍ സ്പെയിന്‍ ജര്‍മ്മനിയെയും അര്‍ജന്റീന ഓസ്ട്രേലിയയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തും: രവീന്ദ്ര ജഡേജ
Next articleസിറ്റിയുടെ പ്രതിരോധത്തിൽ ഇനി ഡച്ച് യുവ താരവും