പരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തും: രവീന്ദ്ര ജഡേജ

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് അറിയിച്ച് രവീന്ദ്ര ജഡേജ. ആദ്യ മത്സരത്തിലെ പ്രകടനമാണ് ഏറെ പ്രധാനമെന്ന് പറഞ്ഞ ജഡേജ ആ ഫലത്തെ ആശ്രയിച്ചാവും പരമ്പര നിശ്ചയിക്കപ്പെടുന്നതെന്നും പറഞ്ഞു. 2014ലെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ജഡേജ പറഞ്ഞത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ടീമിലെ താരങ്ങള്‍ക്ക് കൂടുതല്‍ പരിചയ സമ്പത്തുണ്ടെന്നാണ് ജഡേജ പറഞ്ഞത്.

2014ലെ ടീമിലെ അംഗങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ അന്തരീക്ഷത്തെക്കുറിച്ച് മുന്‍ ധാരണയില്ലായിരുന്നു. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ടെസ്റ്റ് ക്രിക്കറ്റിലും ആവശ്യത്തിനു മുന്‍ പരിചയം സ്വായത്തമാക്കുവാന്‍ ടീമംഗങ്ങള്‍ക്കായിട്ടുണ്ട് എന്ന് ജഡേജ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആഴ്സണൽ യുവ താരത്തിന് പുത്തൻ കരാർ
Next articleപെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍