ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ സൊയുഞ്ചുവിനായി ലാലിഗ വമ്പന്മാരായ ബാഴ്സലോണ രംഗത്ത്. 24കാരനായ താരത്തിനു വേണ്ടി 40 മില്യന്റെ വലിയ ഓഫർ വാഗ്ദാനം ചെയ്തിരിക്കുകയാണ് ബാഴ്സലോണ. 5 വർഷത്തെ കരാറും ഉയർന്ന വേതനവും സൊയുഞ്ചുവിന് ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നു. പ്രീമിയർ ലീഗ് ചാമ്പ്യന്മാരാറ്റ ലിവർപൂളും സൊയുഞ്ചുവിനായി രംഗത്തുണ്ട്.
കഴിഞ്ഞ സീസണിൽ ലെസ്റ്ററിൽ മഗ്വയറിന് പകരക്കാനയി സൊയുഞ്ചു ലെസ്റ്റർ ഉയരുന്നതാണ് കാണാൻ കഴിഞ്ഞത്. ഡിഫൻസിൽ ലെസ്റ്ററിന്റെ ലീഡറായി മാറാൻ സൊയിഞ്ചുവിനായിരുന്നു. താരവും ഇപ്പോൾ ലെസ്റ്റർ വിട്ട് വേറെ വലിയ ക്ലബിലേക്ക് പോകാൻ ശ്രമിക്കുകയാണ്. 2016 മുതൽ തുർക്കി ദേശീയ ടീമിന്റെ ഭാഗമായ സൊയുഞ്ചു കഴിഞ്ഞ സീസണോടെയാണ് വലിയ ക്ലബുകളുടെ ശ്രദ്ധയിൽ എത്തിയത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



