കെന്നിംഗ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ലോകകപ്പ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ കളിയ്ക്കുന്നു. സ്റ്റെയിന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. മാര്‍ക്ക് വുഡ് സെലക്ഷന് ലഭ്യമായിരുന്നുവെങ്കിലും താരത്തിനെ പിന്തള്ളിയാണ് ജോഫ്ര ആര്‍ച്ചര്‍ ടീമിലെത്തിയതെന്ന് ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്

ദക്ഷിണാഫ്രിക്ക: ഹഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍, ജീന്‍ പോള്‍ ഡുമിനി, ആന്‍ഡിലേ ഫെഹ്ലക്വായോ, ഡ്വെയിന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ലുംഗിസാനി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍

Advertisement